Skip to main content

പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു.

ഹരിത കേരള മിഷന്റെ സഹകരണത്തോടെ മലപ്പുറം നഗരസഭ പച്ച തുരുത്തുകള്‍ സ്ഥാപിക്കുന്നു. സിവില്‍ സ്റ്റേഷനകത്തും നഗരസഭയിലെ വിവിധയിടങ്ങളിലുമാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം കുന്നുമ്മല്‍  സെന്റ് ജമ്മാസ്  കോണ്‍വെന്റിന് മുന്നില്‍ വൃക്ഷതൈ നട്ട് ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പളളി സൈദ് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, ഹാരിസ് ആമിയന്‍, കെ കെ മുസ്തസ്ഥഫ എന്ന നാണി, യുപി മജീദ്, പാര്‍വതിക്കുട്ടി ടീച്ചര്‍, സെക്രട്ടരി തന്‍ കെ കൃഷ്ണകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സക്കീര്‍ , റിയാസ്, മുനീര്‍ പങ്കെടുത്തു.

 

date