Skip to main content

പരിസ്ഥിതി ദിനം: തിരൂര്‍ ബ്ലോക്കില്‍ രണ്ട് ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്തു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് ലക്ഷത്തോളം  വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.  വിതരണത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം പുറത്തൂര്‍ പള്ളി കടവ് അംഗന്‍വാടിയില്‍  ബ്ലോക്ക് പ്രസിഡന്റ് സി.പി. റംല നിര്‍വ്വഹിച്ചു.
പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.സുധാകരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍മാരായ കെ.ഉമ്മര്‍, സി.ഒ.ബാബുരാജ്, തിരൂര്‍ ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ഗോവിന്ദന്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. പ്രീത, വാര്‍ഡ് മെമ്പര്‍ കെ.ടി. സിന്ധു, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ പി.പി.രജീഷ്, എം.പി.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

 

date