Skip to main content

കോട്ടക്കല്‍ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളില്‍ കൂടി മിനി മാസ്റ്റ് ലൈറ്റുകള്‍

 

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ 21 കേന്ദ്രങ്ങളില്‍ കൂടി മിനി മാസ്റ്റ് (എല്‍.ഇ.ഡി )ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ 2017-2018 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 33.55 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കോട്ടക്കല്‍ നഗരസഭയിലെ ചീനംപുത്തുര്‍ വാര്‍ഡ് ,വെസ്റ്റ് വില്ലുര്‍ ,ചങ്കുവട്ടിക്കുണ്ട് പള്ളിക്ക് സമീപം, കുറ്റിപ്പുറം ഫാറൂഖ് നഗര്‍, കോട്ടക്കല്‍ കോട്ടപ്പടി ശിവക്ഷേത്രത്തിന് സമീപം, മദ്രസ്സുംപടി അങ്ങാടി, മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ ക്ഷേത്രത്തിന് സമീപം, വട്ടപ്പറമ്പ് പള്ളിക്ക് സമീപം, എ.സി നിരപ്പ് അങ്ങാടി,  ഉരുളിയന്‍കുന്ന്, എടയൂര്‍ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിന് സമീപം ,ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി അങ്ങാടി ,പൊ•ള പഞ്ചായത്തിലെ മുട്ടിപ്പാലം വാര്‍ഡ് 4, വട്ടപ്പറമ്പ് നെല്ലോളിപ്പറമ്പ് , വട്ടപ്പറമ്പ് മിച്ചഭൂമി റോഡ്, കോല്‍ക്കളം കിഴക്കേതല റോഡ്, കോല്‍ക്കളം കുന്നംകുറ്റി, ചുനൂര്‍ സ്‌കൂള്‍പടി, മരവട്ടം, പൂവ്വാട് മദ്രസ്സപ്പടി ,വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി  എന്നിവിടങ്ങളിലാണ് പുതുതായി മിനി മാസ്റ്റ് (എല്‍.ഇ.ഡി )ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സ്റ്റീല്‍ ഇന്‍സസ്ട്രി യല്‍ കേരള ലിമിറ്റഡ് (സില്‍ക്ക്) മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.എല്‍ .എസ്. ജി.ഡി വിഭാഗം എക്സിക്യുട്ടീവ്  എഞ്ചിനീയര്‍ക്കാണ് പ്രവൃത്തിയുടെ മേല്‍നോട്ട ചുമതലയുള്ളത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്  2016-17 വര്‍ഷത്തില്‍ സ്ഥാപിച്ച 70 മിനി മാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെ  മണ്ഡലത്തിലെ 91 കേന്ദ്രങ്ങളില്‍ ഇതോടു കൂടി മിനി മാസ്റ്റ് എല്‍.ഇ.ഡി ലൈറ്റുകള്‍ പ്രകാശിക്കും. പദ്ധതിയുടെ അന്തിമഘട്ടം പൂര്‍ത്തീകരിച്ച് ഉടന്‍ സമര്‍പ്പിക്കാനാകുമെന്ന് എം.എല്‍.എ അറിയിച്ചു.

 

date