Skip to main content

റേഷന്‍കാര്‍ഡ് പരിശോധന 21 ന്

ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി വടകര താലൂക്കിലെ മത്സ്യ തൊഴിലാളികള്‍ ഫിഷറീസ് കാര്യാലയത്തില്‍ മുന്‍ഗണനാ കാര്‍ഡാക്കി മാറ്റി ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകളിന്‍ മേലുള്ള പരിശോധന ഡിസംബര്‍ 21 ന് വടകര താലൂക്ക് സപ്ലൈ ഓഫീസില്‍  നടത്തുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  അപേക്ഷകര്‍  നിശ്ചിത ദിവസം 10.30 മണിക്കും 3.30 നും ഇടയില്‍ അപേക്ഷയില്‍ പറഞ്ഞ വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകളും പഴയതും പുതിയതുമായ റേഷന്‍ കാര്‍ഡുകളും സഹിതം ഹാജരാകണം.
 

date