Skip to main content

പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും

 

അയല്‍വാസിയായ  സ്ത്രീയുടെ വീട്ടില്‍ രാത്രി സമയത്ത് അതിക്രമിച്ച് കയറി കൈയ്യില്‍ പിടിച്ചുവലിച്ച് മാനഹാനി വരുത്തുകയും ട്യൂബ് ലൈറ്റ് കഷണം കൊണ്ട് വയറ്റില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് പാലക്കാട്  അകത്തേത്തറ, തെക്കത്തറ, നം. 42 ദേവാശ്രയത്തില്‍  ശ്രീജിത്തിനെ  447, 308 ഐ.പിസി വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും  10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം അധിക തടവ് അനുഭവിക്കണം.    2013 ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് -3 അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്രീമതി എം.ബി സ്നേഹലതയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. രമേഷ് ഹാജരായി. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍ എ.എസ് ആയിരുന്ന ശരത് മോഹനാണ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

date