Skip to main content

സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചർ അഭിമുഖം 14ന്

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂൺ 14 രാവിലെ 11 ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പി.എൻ.എക്സ്.1751/19

date