Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കുള്ള ശില്‍പ്പശാല നാളെ 

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്കായി ഏകദിന ശില്‍പ്പശാല നാളെ (ഡിസംബര്‍ 21) രാവിലെ 10 ന് കോട്ടയം ഐഡാ  ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി ആര്‍ സോനയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷൈലജാ ദിലീപ് കുമാര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തോമസ് ജോണ്‍ കുളങ്ങര ആശംസകള്‍ നേരും. ശില്‍പ്പശാലയില്‍ ചെറുകിട വ്യവസായ വികസനവും ത്രിതല പഞ്ചായത്തുകളും എന്ന വിഷയത്തില്‍ വിവിധ മേഖലകളില്‍  നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കും.

                                                     (കെ.ഐ.ഒ.പി.ആര്‍-2157/17)    

date