Skip to main content

വാഹന നികുതി കുടിശ്ശിക അടയ്ക്കാം 

 

അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള വാഹനങ്ങളുടെ 2017 മാര്‍ച്ച് 31 വരെയുളള നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കാം. ഡിസംബര്‍ 31 വരെയാണ് സമയം. വാഹനത്തെപ്പറ്റി ഉടമകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക, വാഹനം വിറ്റശേഷം പേരുമാറാതിരിക്കുക, വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉളളതും അഞ്ചു വര്‍ഷത്തിലധികം നികുതി കുടിശ്ശിക ഉളളതുമായ വാഹനങ്ങള്‍ക്ക് 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കി ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാദ്ധ്യതകളില്‍ നിന്നും ഒഴിവാകാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ചു വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും മോട്ടോര്‍ സൈക്കിള്‍, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് 30 ശതമാനം തുകയും ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അടച്ച് തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാം.  

                                                   (കെ.ഐ.ഒ.പി.ആര്‍-2159/17)    

date