Skip to main content

വയോജന ചൂഷണ വിരുദ്ധദിനം ബോധവത്കരണ സെമിനാര്‍

 

സാമൂഹ്യനീതി വകുപ്പ് വയോജന ചൂഷണ വിരുദ്ധ ബോധവല്‍ക്കരണ ദിനത്തോട് അനുബന്ധിച്ച് ഇന്ന് (ജൂണ്‍ 15) പൊതുജനങ്ങള്‍ക്കായി ബോധവര്‍ക്കരണ പരിപാടി സംഘടിപ്പിക്കും. രാവിലെ 10 മണിമുതല്‍ ഫ്രാന്‍സിസ് റോഡിലെ ഇടിയങ്ങര മിഷന്‍ ഫോര്‍ എംപവര്‍മെന്റ് ഓഫ് തെക്കേപ്പുറം സൊസൈറ്റിയുടെ (മെറ്റ്‌സ്) സഹകരണത്തോടെ ഇടിയങ്ങരയിലെ മെറ്റ്‌സ് ഹാളിലില്‍ നടക്കുന്ന പരിപാടി കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകല ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് അധ്യക്ഷത വഹിക്കും. വയോജന സംരക്ഷണ നിയമവും നടത്തിപ്പും എന്ന വിഷയത്തില്‍ അഡ്വ സീനത്ത്, വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍  അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ പള്ളിത്തൊടിക എന്നിവര്‍ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് വിളംബര ജാഥയും സംഘടിപ്പിക്കും. മുതിര്‍ന്ന പൗര•ാരോടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയും അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതെ വരികയും ചെയ്യുന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിലാണ് വയോജന ചൂഷണ വിരുദ്ധദിനം ആചരിക്കുന്നത്. 

 

 

 

വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം

 

 

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ദിനത്തോടനുബന്ധിച്ച് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിത രക്തദാനത്തിന്റെ പ്രാധാന്യം  എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കും. സ്വന്തം കൈപ്പടയില്‍ മലയാളത്തില്‍  എഴുതിയ 300 വാക്കില്‍ കവിയാത്ത ഉപന്യാസം പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം ജൂണ്‍ 19 നകം കോ ഓര്‍ഡിനേറ്റര്‍, ബ്ലഡ് ബാങ്ക്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോഴിക്കോട് , 673001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0495 2722998. 

 

 

അനസ്തറ്റിസ്റ്റ് അഭിമുഖം

 

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസ്സിന്റെ കീഴിലുള്ള അനസ്തറ്റിസ്റ്റ്  ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തും. അനസ്‌തേഷ്യോളജിയില്‍ എം.ഡി, ഡിപ്ലോമ എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് ഓഫീസില്‍ എത്തണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. 

date