Post Category
സൗജന്യ മത്സര പരിശീലന പരിപാടി സമാപിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി നടത്തിയ സൗജന്യ മത്സര പരിശീലന പരിപാടി സമാപിച്ചു. ഉദ്ഘാടനവും സ്റ്റഡിമെറ്റീരിയല്‍ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു. മലപ്പുറം ഏയ്സ് അക്കാദമിയില്‍ 30 ദിവസം നീണ്ടുനിന്നതായിരുന്നു പരിശീലന പരിപാടി. 66 കുട്ടികള്‍ പങ്കെടുത്തു. ചടങ്ങില്‍ കോഴിക്കോട് മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ രാധാകൃഷ്ണന് എം. എംപ്ലോയ്മെന്റ് ഓഫീസര്‍ (വി ജി ) ജി. ഹേമ, ഏയ്സ് അക്കാദമി ഡയറക്ടര്‍ എം നാരായണന്, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.വി ജയനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments