Skip to main content

നിയമസഭാ പരിസ്ഥിതി സമിതി  തെളിവെടുപ്പ് ഇന്ന് 

 

 

ആലപ്പുഴ: നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തിൽ ഇന്ന് (ഡിസംബർ 21)ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. വേമ്പനാട് തണ്ണീർതടങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നത് സംബന്ധിച്ച പ്രത്യേക പഠനറിപ്പോർട്ട് തയാറാക്കുന്നതിന് വനം-വന്യജീവി,  വിനോദസഞ്ചാരം, പരിസ്ഥിതി, തദ്ദേശസ്വയംഭരണം, റവന്യൂ, ജലവിഭവം, ഉൾനാടൻ ഗതാഗതം, ഫിഷറീസ്, തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് സമിതി തെളിവെടുക്കും. തുടർന്ന്  വേമ്പനാട് കായലിലെ വിവിധ പരിസ്ഥിതി  മേഖലകളിൽ സമിതി സന്ദർശനം നടത്തും. അനിൽ അക്കര, പി.വി.അൻവർ ,കെ.ബാബു, ഒ.ആർ.കേളു, പി.ടി.എ.റഹിം, കെ.എം.ഷാജി, കെ.വി.വിജയദാസ്, എം.വിൻസെന്റ് എന്നീ എം.എൽ.എ.മാരാണ് സമിതി അംഗങ്ങൾ.  

 

 

(പി.എൻ.എ.3075/17)

 

 

ഇ-ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് എൽ.എസ്.ജി.ഡി. ഡിവിഷൻ നടത്തുന്ന വിവിധ പദ്ധതിയിൽപ്പെട്ട പ്രവർത്തികൾക്ക് രജിസ്റ്റേർഡ് കരാറുകാരിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു. വിശദവിവരം www.etenders.kerala.gov.inwww.lsg.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

                                                            

 

 (പി.എൻ.എ.3076/17)

 

അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി 

 

ആലപ്പുഴ: സംസ്ഥാനത്തു നടപ്പാക്കുന്ന ഡിജിറ്റൽ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി  ജില്ലയിലെ അക്ഷയ സംരംഭകർക്ക് പരിശീലനം  നൽകി. ജില്ലാ കളക്ടർ  ടി.വി. അനുപമ  ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സേവനങ്ങൾ സംബന്ധിച്ച് ഭാരതീയ സ്റ്റേറ്റ് ബാങ്ക് ആലപ്പുഴ റീജിയണൽ മാനേജർ വി. മുരളി, അസിസ്റ്റന്റ്.മാനേജർ അനീഷ്, ഇ- ഗവർണൻസ് സംബന്ധിച്ച് ജില്ലാ പ്രോജക്ട് മാനേജർ ബെറിൽ തോമസ് എന്നീവർ ക്ലാസെടുത്തു. ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലാ പ്രവേശനത്തിനുള്ള ഓൺലൈൻ പോർട്ടൽ പരിശീലനവും അക്ഷയ സംരംഭകർക്ക് നൽകി. വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കോഴ്സുകൾക്കു രജിസ്റ്റർ ചെയ്യാവുന്നതാണ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിന് കൊച്ചി റീജിയണൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ. വിജയരാഘവൻ, സെക്ഷൻ ഓഫീസർ. ജോസഫ് എന്നിവർ നേതൃത്വം നൽകി.

 

 

(പി.എൻ.എ.3077/17)

 

അംശദായ കുടിശിക അടയ്ക്കണം

ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി  ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ അംശദായ കുടിശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ ഡിസംബർ 31നകം കുടിശിക അടച്ച് തീർക്കണം. കുടിശിക അടച്ച്  തീർക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2230244.

 

(പി.എൻ.എ.3078/17)

അസംഘടിത തൊഴിലാളികൾ  രജിസ്റ്റർ ചെയ്യണം

 

ആലപ്പുഴ. കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി, ബാർബർ, ബ്യൂട്ടീഷൻ, അലക്ക് തൊഴിലാളി, ഗാർഹിക തൊഴിലാളി, പാചക തൊഴിലാളി, ക്ഷേത്ര ജീവനക്കാർ തുടങ്ങിവർക്ക് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡിൽ അംഗത്വ രജിസ്‌ട്രേഷൻ ആരംഭിച്ചു ക്ഷേമനിധികളിൽ അംഗത്വമില്ലാത്തവരെയാണ് പരിഗണിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ശവക്കോട്ടപാലത്തിന് സമീപം പ്രവർത്തിക്കുന്ന  കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡ് ജില്ലാ ഓഫീസിൽ ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 25 രൂപ. 

 (പി.എൻ.എ.3079/17)

 

 

(പി.എൻ.എ.3083/17)

date