Skip to main content

ടെലവിഷന്‍ പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

 

കുട്ടികളെ ടെലിവിഷന്‍ പരിപാടികളിലും മറ്റ് ടി.വി. പരിപാടികളിലും പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.  ഇതു സംബന്ധിച്ച ബാലവകാശകമ്മീഷന്‍ ഉന്നയിച്ച നിദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ടി.വി. പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ അവര്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നത് ഉറപ്പാക്കണം. ഷൂട്ടിംഗിനിടയില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിന് സഹചര്യമൊരുക്കണം. കുട്ടിയുടെ പഠനം 10 ദിവസത്തിലധികം മുടങ്ങരുത്. രക്ഷാ കര്‍ത്താവ് കൂടെയുണ്ടായിരിക്കണം. റിയാലിറ്റി ഷോയിലാണ് പങ്കെടുക്കുന്നതെങ്കില്‍ കുട്ടികളുടെ ആത്മ വിശ്വാസം നഷ്ടപ്പെടുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ വിധി കര്‍ത്താവ് നടത്തുരുത്. വനിത ശിശു ക്ഷേമ  മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികള്‍ക്ക് ഷൂട്ടിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് അനുയോജ്യമായ മെയ്ക്കപ്പായിരിക്കണം ഉപയോഗിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കില്ലെന്ന് ഉറപ്പ് വരുത്തണം. ബന്ധപ്പെട്ട നടപടികള്‍ ടി.വി.ചാനലുകള്‍ നടപ്പാക്കുന്നുവെന്ന് ജില്ലാ കലക്ടറും,ജില്ലാ ലേബര്‍ ഓഫിസറും ഉറപ്പാക്കണമെന്നും സര്‍ക്കുറലില്‍ പറയുന്നു.

 

date