Skip to main content

ഞാറ്റുവേല ചന്ത

അയര്‍ക്കുന്നം  ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് വിവിധ വാര്‍ഡുകളില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിക്കും.  ഇന്ന്  (ജൂലൈ നാല്) രാവിലെ 11ന് പഞ്ചായത്ത് ഹാള്‍ (16, 17 വാര്‍ഡുകള്‍), ഉച്ചക്ക് 12ന് തിരുവഞ്ചൂര്‍ സുലഭ പച്ചക്കറി വിപണി (14, 15 വാര്‍ഡുകള്‍), ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നത്തുറ സെന്‍റ് തോമസ് ചര്‍ച്ച് പാരീഷ് ഹാള്‍ (വാര്‍ഡ് രണ്ട്), നാളെ (ജൂലൈ അഞ്ച്) രാവിലെ 11ന്  പഞ്ചായത്ത് ഹാള്‍ (ഏഴ്, എട്ട്, 18 വാര്‍ഡുകള്‍), ആറിന് രാവിലെ 10ന് അറുമാനൂര്‍ യുവജനക്ഷേമ കേന്ദ്രം (വാര്‍ഡ് 20) എന്നിവിടങ്ങളിലാണ് പരിപാടി. പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്യും. 

date