Skip to main content

പ്രതിരോധമരുന്ന്; പരിസരശുചീകരണം ശില്‍പ്പശാല 29 ന്‌

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍  പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകത സംബന്ധിച്ച് ശില്‍പ്പശാല സംഘടിപ്പിക്കുന്നു.  കാസര്‍കോട് മണ്ഡലം ശില്‍പ്പശാല ഈ മാസം 29 ന്  രാവിലെ  10 മണിക്ക്  കളക്ടറേറ്റ് ഡിപിസി ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ശില്‍പ്പശാല സംബന്ധിച്ച് വിശദീകരണം നല്‍കും.  കാസര്‍കോട് ഡിഎംഒ ഓഫീസിലെ  ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ചന്ദ്രമോഹന്റെ സോദാഹരണ ക്ലാസുമുണ്ടാകും.  ശുചിത്വമിഷന്റെ  നേതൃത്വത്തില്‍ പരിസരശുചീകരണം സംബന്ധിച്ച പ്രദര്‍ശനവും  സംഘടിപ്പിച്ചിട്ടുണ്ട്.
 

date