Skip to main content

ഓഖി ദുരിതാശ്വാസം: സഹകരണ മേഖലയില്‍ നിന്നുള്ള ആദ്യ ഗഡു  സംഭാവന മുഖ്യമന്ത്രിക്കു കൈമാറി

സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക്  സഹകരണ മേഖലയില്‍നിന്നുള്ള സംഭാവനയുടെ ആദ്യ ഗഡുവായ 5.10 കോടി രൂപ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

    സംഭാവനയുടെ വിശദവിവരം: കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് മൂന്നു ലക്ഷം രൂപ, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് അഞ്ചു ലക്ഷം, വയനാട് ജില്ലാ സഹകരണ ബാങ്ക് രണ്ടു ലക്ഷം, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് 75 ലക്ഷം, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് 40 ലക്ഷം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് 50 ലക്ഷം, എറണാകുളം ജില്ലാ സഹകരണ ബാങ്ക് 20 ലക്ഷം, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് 50 ലക്ഷം, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് 50 ലക്ഷം, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് 35 ലക്ഷം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് 20 ലക്ഷം, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് 75 ലക്ഷം, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് 50 ലക്ഷം, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 25 ലക്ഷം, സംസ്ഥാന സഹകരണ ബാങ്ക് 10 ലക്ഷം രൂപ.

പി.എന്‍.എക്‌സ്.5520/17

date