Skip to main content

പി.എസ്.സി പ്രായോഗിക പരീക്ഷ

കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ 2018 ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളില്‍ രാവിലെ 6.30ന് കൊല്ലം ആശ്രാമം മൈതാനത്ത് നടത്തും.  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്ത്, ഡ്രൈവിംഗ് ലൈസന്‍സിന്റെ അസല്‍ സഹിതം എത്തണം.  ഡിസംബര്‍ 28നകം അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സിയുടെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.5528/17

date