Skip to main content

ഓഖി ദുരിതാശ്വാസ ഫണ്ട് കൈമാറി

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് സഹകരണ മേഖലയില്‍ നിന്നുള്ള 5.10 കോടി രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 

ടൂറിസം മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 1,06,540 രൂപയും മുഖ്യമന്ത്രിക്ക് നല്‍കി. 

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്നുള്ള 1,04,350 രൂപ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് നല്‍കി. 

തൊഴില്‍, നൈപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്നുള്ള 1,04,500 രൂപ മന്ത്രി ടി. പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. 

സാക്ഷരതാ മിഷനിലെ പ്രേരക്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 9,38,279 രൂപ ഡയറക്ടര്‍ ഡോ. പി. എസ്.ശ്രീകല മുഖ്യമന്ത്രിക്ക് നല്‍കി. 

 പി.എന്‍.എക്‌സ്.5529/17

date