Skip to main content

റേഷന്‍ മുന്‍ഗണനാ പട്ടിക: അദാലത്ത് ഇന്ന് തുടങ്ങും

റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തുന്നതിന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് ഇന്ന് (ജൂലൈ 23) മുതല്‍ 27 വരെ ജില്ലാ സപ്ലൈ ഓഫീസില്‍ നടക്കും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കായി  തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ നടക്കുന്ന അദാലത്തിന്‍റെ വിശദാംശങ്ങള്‍ . 

ഇന്ന് (ജൂലൈ 23) പനച്ചിക്കാട് , മീനടം, പാമ്പാടി.
നാളെ (ജൂലൈ 24) പുതുപ്പള്ളി , കൂരോപ്പട, മണര്‍കാട്, വിജയപുരം. 
ജൂലൈ 25 -  അയര്‍ക്കുന്നം, അകലക്കുന്നം,പള്ളിക്കത്തോട് . 
 ജൂലൈ  26 - ആര്‍പ്പൂക്കര, കുമരകം, അയ്മനം
 ജൂലൈ 27 - ഏറ്റുമാനൂര്‍, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ്,  കോട്ടയം മുനിസിപ്പാലിറ്റി. 

ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ തദ്ദേശ സ്ഥാപനത്തിന്‍റെയും, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസറുടെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിയുടെയും സാക്ഷ്യപത്രം ഹാജരാക്കണം. 
കുടുംബത്തില്‍ എയ്ഡ്സ്, ക്യാന്‍സര്‍, ഓട്ടിസം, ശാരീരിക-മാനസിക വെല്ലുവിളികള്‍, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഡയാലിസിസിന്  വിധേയരാകുന്നവര്‍, വൃക്ക, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരായിട്ടുളളവര്‍, പക്ഷാഘാതം പിടിപെട്ട് പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍,  ശരീരം തളര്‍ന്ന്  കിടപ്പുരോഗികളായവര്‍ തുടങ്ങിയവര്‍ ഉണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് അദാലത്ത്. 

date