Post Category
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ വാക്ക്-ഇൻ-ഇന്റർവ്യൂ 25ന്
ആലപ്പുഴ: ആലപ്പുഴ ഇൻഫർമേഷൻ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 25ന് രാവിലെ 11ന് കളക്ടറേറ്റ് മൂന്നാംനിലയിലുള്ള ജില്ല ഇൻഫർമേഷൻ ഓഫീസിൽ നടക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും മാധ്യമസ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള എഡിറ്റോറിയൽ വിഭാഗത്തിലുള്ള പ്രവൃത്തിപരിചയം ഉണ്ടാകണം. മലയാളം, ഇംഗ്ലീഷ് ഡി.ടി.പി.യിലുള്ള പ്രവർത്തിപരിചയം അഭിലഷണീയം. താൽപര്യമുള്ളവർ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0477 2251349.
date
- Log in to post comments