Skip to main content

ജനകീയം ഈ അതിജീവനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലോണ്‍ നല്‍കിയത് 36.75 കോടി

 

പ്രളയത്തില്‍ ദുരിതമനുഭവിച്ച ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലോണായി നല്‍കിയത് 36,75,21,450 രൂപ. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് അത് വാങ്ങുന്നതിനും വീടിനുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനുമായി നടപ്പാക്കിയ ആര്‍.കെ.എല്‍.എസ് വായ്പ പദ്ധതിയിലാണ് തുക അനുവദിച്ചത്. ജില്ലയില്‍ 1048 അയല്‍കൂട്ടങ്ങളിലായി  4158 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്.
പ്രളയദുരിതത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പാക്കി. പ്ലംബിങ്, ഇലക്ട്രിക്കല്‍, ഇല്ക്ട്രോണിക് റിപയര്‍ തുടങ്ങി 10 മേഖലകളിലായി 630 യുവാക്കള്‍ക്ക് ജില്ലയില്‍ പരിശീലനം നല്‍കി. ഇതില്‍ 141 പേര്‍ ജോലിയും നേടിയിട്ടുണ്ട്. പ്രളയസമയത്തും കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം മാതൃകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം നല്‍കാനും പ്രളയശേഷം കിണറുകള്‍ വൃത്തിയാക്കാനും വീട് വൃത്തിയാക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. 6786 കുടുംബശ്രീ അംഗങ്ങള്‍ പ്രളയസമയത്ത് സേവനം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,25,77,557 രൂപ നല്‍കാനും ജില്ലയിലെ കുടുംബശ്രീ മിഷന് കഴിഞ്ഞു. കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ നിന്നും ശേഖരിച്ചാണ് ഇത്രയും തുക നല്‍കിയത്

 

date