Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

    കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍  നിന്നും ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കോഷനല്‍ ഹയര്‍ സെക്കന്‍ഡറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.
ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്ക് തുടങ്ങിയ പ്രൊഫനല്‍ കോഴ്‌സുകളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരായാലും മതി.   അപേക്ഷ ഓഗസ്റ്റ് ഒന്നിന് വൈകിട്ട് മൂന്നിനകം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഓഫീസില്‍ ലഭിക്കണം.വിശദ വിവരങ്ങള്‍ www.agriworkersfund.org ല്‍ ലഭിക്കും.  ഫോണ്‍ 0483 2732001.

 

date