Skip to main content

വള്ളിക്കുന്നില്‍ ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 40 ലക്ഷം രൂപയുടെ ഭരണാനുമതി

വള്ളിക്കുന്ന് മണ്ഡലത്തിലെ  വിവിധ ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 40 ലക്ഷം രൂപയുടെ ഭരണാനുമതി  ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു.
പഞ്ചായത്ത്, പ്രവൃത്തി, തുക എന്നിവ യഥാക്രമത്തില്‍
പെരുവള്ളൂര്‍-  ഏനാവൂര്‍ തോടിന് കുറുകെയുള്ള കല്ലട വിസിബി റിപ്പയര്‍ - ആറ്  ലക്ഷത്തി നാല്‍ പതിനായിരം രൂപ
 മൂന്നിയൂര്‍ -  തെക്കേ പാടം ബ്രാഞ്ച് കനാല്‍ റിപ്പയര്‍ -ഒന്നര ലക്ഷം
തേഞ്ഞിപ്പലം- ഓതോട്ടുപാടം വിസിബി റിപ്പയര്‍ - പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ
 മൂന്നിയൂര്‍-കിഴക്കന്‍തോടിലെ കണ്ണംമൂച്ചിച്ചിറ വിസിബി റിപ്പയര്‍-എട്ട് ലക്ഷത്തി മുപ്പതിനായിരം
വള്ളിക്കുന്ന് - ഹിറോസ് നഗര്‍ വിസിബി റിപ്പയര്‍ -ഏഴ് ലക്ഷത്തി ഇരുപതിനായിരം  
മൂഴിക്കല്‍ റഗുലേറ്റര്‍    നിര്‍മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍- ആറ് ലക്ഷത്തി എഴുപതിനായിരം,  തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

 

date