Skip to main content

മുന്‍ഗണന റേഷന്‍ കാര്‍ഡ് അദാലത്ത്

          തിരൂര്‍ താലൂക്കില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അര്‍ഹരെ കണ്ടെത്തി റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷകള്‍ നല്‍കിയിട്ടുളളവര്‍ക്ക്  ഇന്നു (ജൂലൈ 24)മുതല്‍ 30 വരെ വിവിധ കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ നടത്തുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് അദാലത്ത്. അപേക്ഷയോടൊപ്പം പുതിയ കാര്‍ഡിന്റെ കോപ്പി,പഴയ കാര്‍ഡിന്റെ (അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്ന) കോപ്പി,    വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ സാക്ഷ്യപത്രം, അവസാനമായി കെട്ടിടനികുതി അടച്ച രസീതിന്റെ കോപ്പി, മാരകരോഗങ്ങള്‍ ഉളളവര്‍ അതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം.
   അദാലത്ത് നടത്തുന്ന തീയതി,സ്ഥലം, അദാലത്തില്‍ ഉള്‍പ്പെടേണ്ട സ്ഥലം എന്നിവ ക്രമത്തില്‍.....
 തിരൂര്‍, ഏഴൂര്‍ റോഡ്, ഇ.എം.എസ്.സാംസ്‌ക്കാരിക സമുച്ചയം
ജൂലൈ 24 -തിരൂര്‍, നിറമരുതൂര്‍, പൊ•ുണ്ടം, ചെറിയമുണ്ടം, പെരുമണ്ണ ക്ലാരി
26 -തിരുനാവായ,വളവനൂര്‍, ആതവനാട്, തൃപ്രങ്ങോട്
29 - കോട്ടക്കല്‍,മാറാക്കര, കല്‍പകഞ്ചേരി, പൊന്‍മള,
30-താനൂര്‍, താനാളൂര്‍, ഒഴൂര്‍
 തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്
ജൂലൈ 25 - ഇരിമ്പിളിയം, വളാഞ്ചേരി മുനിസിപ്പാലിറ്റി, കുറ്റിപ്പുറം, എടയൂര്‍  27-തലക്കാട്,പുറത്തൂര്‍, വെട്ടം, മംഗലം

 

date