Skip to main content

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം 

ആലപ്പുഴ: മുൻകുറ്റവാളികൾ, എക്സ് പ്യൂപിൾ, പ്രൊബേഷണർമാർ, , കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സാമൂഹികനീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് മുഖേന ഒറ്റത്തവണ ധനസഹായം നൽകുന്നു. അർഹരായവർ ഓഗസ്റ്റ് 14 നകം ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ല പ്രൊബേഷൻ ഓഫീസിൽ അപേക്ഷിക്കണം. തടവുശിക്ഷ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പൂർത്തിയായിരിക്കണം, മുൻ തടവുകാരും തടവുശിക്ഷ അനുഭവിക്കുന്നവരും അവർ താമസിച്ച ജയിൽ സൂപ്രണ്ടിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റ്, മുൻഗണന റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ നൽകുന്ന ശുപാർശ കത്ത് എന്നിവ നൽകണം. ഫോൺ: 0477-2238450.

 

date