Skip to main content

പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ആരംഭിച്ചു

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനം ആരംഭിച്ചു. മാടപ്പള്ളി, വാഴൂര്‍ ബ്ലോക്ക് തല യോഗങ്ങള്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് ജെസിമോള്‍ മനോജിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്നു.  

പദ്ധതി നിര്‍വഹണം സംബന്ധിച്ച ജില്ലാ ആസൂത്രണ സമിതിയുടെ നിര്‍ദ്ദേശം  അവലോകന യോഗങ്ങളില്‍ ഉപസമിതി അംഗങ്ങള്‍ അവതരിപ്പിച്ചു.  ഗുണഭോക്തൃ ലിസ്റ്റ് കൈമാറാനുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. അംഗീകാരം ലഭിച്ച എല്ലാ പദ്ധതികളും ഉടന്‍ ആരംഭിക്കണം. വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളില്‍ യോഗങ്ങള്‍ ചേരണം. സെപ്റ്റംബര്‍ 30നകം വാര്‍ഷിക പദ്ധതിയുടെ 45 ശതമാനം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. 

വാഴൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അസിസ്റ്റന്‍റ് കളക്ടര്‍  ശിഖ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ ബേബി, വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രൊഫ. പുഷ്ക്കല ദേവി, ഗവണ്‍മെന്‍റ് നോമിനി  വി. പി. റെജി,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി തോമസ്, എഡിസി (ജനറല്‍) ജി. അനിസ്, പഞ്ചായത്ത് വകുപ്പ് സൂപ്രണ്ട് എസ്. സജീഷ്, പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ പി.എ.  അമാനത്ത്, വകുപ്പുതല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ലെയ്സാമ്മ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എം.പി സന്തോഷ് കുമാര്‍, ഡോ. ശോഭ സലിമോന്‍,പഞ്ചായത്ത് വകുപ്പ് സൂപ്രണ്ട് എസ്. അനൂപ്  തുടങ്ങിയവര്‍ പങ്കെടുത്തു. 

date