Skip to main content

റേഷന്‍ മുന്‍ഗണനാ പട്ടിക: അദാലത്ത് തുടങ്ങി

റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തുന്നതിനായി  കോട്ടയം താലൂക്ക് സപ്ലൈ ഓഫീസില്‍ അദാലത്ത് ആരംഭിച്ചു. 

ആദ്യ ദിവസമായ ഇന്നലെ (ജൂലൈ 23) പനച്ചിക്കാട് , മീനടം, പാമ്പാടി പഞ്ചായത്തുകളില്‍നിന്നും നേരത്തെ ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചത്. 
  ഇന്ന് (ജൂലൈ 24) പുതുപ്പള്ളി, കൂരോപ്പട, മണര്‍കാട്, വിജയപുരം. 25ന്-  അയര്‍ക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട്, 26ന് ആര്‍പ്പൂക്കര, കുമരകം, അയ്മനം, 27ന് ഏറ്റുമാനൂര്‍, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ്,  കോട്ടയം മുനിസിപ്പാലിറ്റി എന്നക്രമത്തിലാണ് വിവിധ പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച അപേക്ഷകള്‍ പരിഗണിക്കുക. 

date