Skip to main content

സഹചാരി പദ്ധതി

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ  പഠനത്തിലും  അനുബന്ധ പ്രവര്‍ത്തനങ്ങളിലും  സഹായിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീം, എന്‍.സി.സി,  സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ക്ക് സഹചാരി പദ്ധതിയില്‍ സാമൂഹ്യനീതി വകുപ്പ്  പുരസ്ക്കാരങ്ങള്‍ നല്‍കുന്നു. ജില്ലയിലെ മികച്ച മൂന്ന് യൂണിറ്റുകളെയാണ്  തെരഞ്ഞെടുക്കുക.  സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത അപേക്ഷ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം ഓഗസ്റ്റ് 31നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്‍റെ  വെബ്സൈറ്റിലും   (www.swd.kerala.gov.in ) ജില്ലാ സാമൂഹ്യനീതി ഓഫീസിലും (0481-2563980) ലഭിക്കും.  

date