Skip to main content

വ്യാജ ചിട്ടി കമ്പനികള്‍ ; ജാഗ്രത പാലിക്കണം

    സ്വകാര്യ കമ്പനികള്‍ നടത്തുന്ന ചിട്ടികളില്‍ ചേരുന്നവര്‍ ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.  ഇതിനായി  അതത് സ്ഥലങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടാം. 

 കമ്പനികള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫയല്‍ ചെയ്യുന്ന കക്ഷികളുടെ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്ഥാപനം നല്‍കുന്ന ചിട്ടി പാസ്ബുക്കില്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫ് ചിറ്റ്സിന്‍റെ (സബ് രജിസ്ട്രാര്‍) ഒപ്പും സീലും ഉണ്ടെന്നും സ്ഥിരീകരിക്കണം.  രജിസ്റ്റര്‍ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകര്‍പ്പ്  വാങ്ങണം. വ്യാജ ചിട്ടി കമ്പനികളുടെ  പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 

date