Skip to main content

നടുവത്തൂര്‍ എല്‍.പി സ്‌കൂളിലെ ക്യാമ്പ് പിരിച്ചുവിട്ടു

 

കൊയിലാണ്ടി കീഴരിയൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നടുവത്തൂര്‍ എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മഴ കുറഞ്ഞതിനാല്‍ പിരിച്ചുവിട്ടു. 

 

റീജ്യണല്‍ സ്‌കൗട്ട് സെന്ററിലെ ക്യാമ്പില്‍ നിലവില്‍ 12 പേരാണ് ഉള്ളത്. വടകര താലൂക്കിലെ വില്യാപ്പള്ളിയില്‍  രണ്ടു കുടുംബങ്ങളില്‍ നിന്നായി 10 പേര്‍ അന്‍സാര്‍ കോളേജിലെ  ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം  സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

date