Skip to main content

വനിതാ കമ്മീഷന്‍  :  മെഗാ അദാലത്ത് ഇന്ന്

 

 

കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (ജൂലൈ 24)  കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10.30  മുതല്‍ നടത്തും.

 

മിച്ചഭൂമി പതിച്ചു നല്‍കും

 

 ചാത്തമംഗലം വില്ലേജില്‍ ചേനോത്ത് ദേശത്ത് റി.സ. 29/1, 32/4, 32/5 എന്നിവയില്‍പ്പെട്ടതും ഈഗിള്‍ പ്ലാന്റേഷനില്‍ നിന്നും കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ഏറ്റെടുത്തതുമായ നാലു ഏക്കര്‍  തൊണ്ണൂറ്റിഒമ്പതര സെന്റ് മിച്ചഭൂമി പതിച്ച് നല്‍കുന്നതിന് ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 16 നകം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം. അപേക്ഷയില്‍ ഭൂമിയുടെ സര്‍വ്വെ നമ്പറും മറ്റ് വിവരങ്ങളും വ്യക്തമാക്കണം. കുടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റ്, കോഴിക്കോട് താലൂക്ക് ഓഫീസ്, ചാത്തമംഗലം വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

 

ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം 29 ന്

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ എറ്റെടുത്തിട്ടുള്ള നൂതന പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്കുന്നതിനായി ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം ജൂലൈ 29 ന് രാവിലെ 11 മണിക്ക് ഡിപിസി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡ് : ക്വട്ടേഷന്‍ ക്ഷണിച്ചു

 

ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവിംഗ്‌സ് സ്‌കീമുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ കലക്ടറേറ്റ് പരിസരത്ത് ഒരു എല്‍.ഇ.ഡി (5X1 feet, Double side/10 sq.feet) ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് നാല് മണിവരെ ഈ ഓഫീസില്‍ സ്വീകരിക്കും.  ഫോണ്‍ - 0495 2370678. 

 

 

ബൈസിക്കിള്‍ എക്‌സ്‌പോ മാറ്റിവച്ചു

 

കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ  ഭാഗമായി ജൂലൈ 24 മുതല്‍ 26 വരെ ബീച്ചിലെ പോര്‍ട്ട് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബൈസിക്കിള്‍ എക്‌സ്‌പോ സ്‌പോര്‍ട്‌സ്  എക്‌സ്പീരിയന്‍സസ് തുടങ്ങിയ പരിപാടികള്‍ പ്രതികൂല കാലാവസ്ഥ കാരണം ഓഗസ്റ്റ് 29,  30,  31 തീയതികളിലേക്ക് മാറ്റി വെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.

date