Skip to main content

"അമ്മത്തൊട്ടിൽ" ആരംഭിക്കാനുള്ള നടപടികൾ  വേഗത്തിലാക്കും:ജില്ലാ ശിശു ക്ഷേമ സമിതി യോഗം

 

 ശിശുക്ഷേമ സമിതിക്ക് കീഴിൽ ജില്ലയിൽ  അമ്മത്തൊട്ടിൽ  ആരംഭിക്കാനുള്ള  നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ജില്ലാ സമിതി യോഗം തീരുമാനിച്ചു.  ഇതിനായി അനുമതി ലഭിച്ചതിന്റെ പ്രഖ്യാപനം എം എൽ എ എ പ്രദീപ് കുമാർ മുൻപ് നടത്തിയിരുന്നു. ബീച്ച് ഹോസ്പിറ്റലിനടുത്ത്  കോർപ്പറേഷൻ പരിധിയിൽ ഇതിനായി ഭൂമിയും  കണ്ടെത്തി കഴിഞ്ഞു .
ഡെപ്യൂട്ടി കളക്ടർ (എൽ ആർ)സി  ബിജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് . ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ  സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിശു പരിചരണ കേന്ദ്രങ്ങൾ, അമ്മത്തൊട്ടിൽ, ക്രഷ് തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തിൽ   ചർച്ചചെയ്തു. ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രെഷുകളുടെ നടത്തിപ്പിനായി കൂടുതൽ സഹകരണം ലഭ്യമാകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടും..

ശിശുക്ഷേമ സമിതി സംസ്ഥാന ജോയിൻ സെക്രട്ടറി പി.എസ് ഭാരതി, ജില്ലാ ശിശുക്ഷേമസമിതി ജോയിൻ സെക്രട്ടറി വി.ടി  സുരേഷ്, എ ഡി സി  ജനറൽ നിബു ടി കുര്യൻ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് കാഞ്ഞങ്ങാട് ഹരിദാസൻ, യു കെ ഭാസ്കരൻ, സി അശോകൻ, പി ജയകുമാർ, പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു

date