Skip to main content

സര്‍ഫാസി നിയമം:അഡ്‌ഹോക്ക് കമ്മിറ്റി യോഗം 25ന് തൊടുപുഴയില്‍

സര്‍ഫാസി നിയമപ്രകാരം എടുത്തിട്ടുള്ള നടപടികള്‍ മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷത്തെക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്  എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷനായി   രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ യോഗം ജൂലൈ 25ന് രാവിലെ 11ന് തൊടുപുഴ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍,  രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തിനടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. യോഗത്തില്‍ കമ്മിറ്റി ചെയര്‍മാനെ കൂടാതെ 11 അംഗങ്ങളും പങ്കെടുക്കും.

date