Skip to main content

ബി.ടെക് സായാഹ്ന കോഴ്‌സ്; ഇന്നുകൂടി (ജൂലൈ 25) അപേക്ഷിക്കാം

തിരുവനന്തപുരം, വയനാട് ഗവൺമെന്റ് എൻജിനിയറിങ് കോളേജുകളിൽ 2019-20 അധ്യയന വർഷത്തിൽ നടത്തുന്ന ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ഇന്നുകൂടി (ജൂലൈ 25) അപേക്ഷ ഓൺലൈനായി നൽകാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ, സി.ഇ.ടി ഈവനിംഗ് കോഴ്‌സ് ഓഫീസിൽ 26ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കണം. റാങ്ക് ലിസ്റ്റ് 27ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ആഗസ്റ്റ് ഒന്നിന് രാവിലെ എട്ടു മുതൽ നടക്കും. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.dtekerala.gov.inwww.admissions.dtekerala.gov.in,www.cet.ac.in.   
പി.എൻ.എക്സ്.2527/19

date