Skip to main content

റോഡ് സുരക്ഷ: സ്‌കൂള്‍തലം മുതല്‍  ബോധവല്‍ക്കരണം വേണമെന്ന് ജില്ലാ കലക്ടര്‍ 

റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചും സ്‌കൂള്‍ തലം മുതല്‍ വിപുലമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭിപ്രായപ്പെട്ടു. വര്‍ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പിലാത്തറയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര വിദ്യാഭ്യാസം ഉണ്ടായാലും ഔചിത്യബോധമില്ലാതെയാണ് ഇന്നത്തെ തലമുറ പെരുമാറുന്നത്. ഏത് നിയമമായാലും അത് ലംഘിക്കാനാണ് ആളുകള്‍ക്ക് ഇഷ്ടം. ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായ നടപടികളും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. 
പിലാത്തറ-പാപ്പിനിശ്ശേരി റോഡ് അപകട രഹിത ഇടനാഴി ആക്കുകയാണ് ബോധവല്‍ക്കരണ പരിപാടിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി  21 കിലോമീറ്റര്‍ വരുന്ന  റോഡില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, വേഗത എന്നിവ പകര്‍ത്തുന്ന ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. 
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതി, വൈസ് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണന്‍, ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ സി പി ബാബുരാജ്, പരിയാരം സിഐ ബാബുരാജ്, എം പി ഉണ്ണിക്കൃഷ്ണന്‍, നജ്മുദ്ദീന്‍, സി എം ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/2573/2019
 

date