Skip to main content
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018-19 വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച പ്രവർത്തനം നടത്തിയ നിർവഹണ ഉദ്യോഗസ്ഥൻ മാർക്കുള്ള ആദരം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ  വി കെ രാജീവൻ ഏറ്റുവാങ്ങുന്നു

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം: നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം നല്‍കി

ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരവും അനുമോദനവും. ജില്ലാ പഞ്ചായത്തിന്റെ പുതിയ വാര്‍ഷിക പദ്ധതി കലണ്ടര്‍ തയ്യാറാക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം വിതരണം ചെയ്തു.
വികസന വിഭാഗത്തില്‍ ഡയറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ വിജയന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ പീതാംബര ബാബു, ദില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ് എന്നിവര്‍ക്കും, ക്ഷേമകാര്യം വിഭാഗത്തില്‍ പ്ലാനിംഗ് ആന്റ് മോണിറ്ററിംഗ് എപിഒ എ ജി ഇന്ദിര, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, ജില്ലാ വനിതാ വികസന ഓഫീസര്‍ കെ ബീന, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി പി നാരായണന്‍, ആരോഗ്യ-വിദ്യാഭ്യാസ വിഭാഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ബിന്ദു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. കുമാരി ലൈല, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.എ ടി സുരേഷ് എന്നിവര്‍ക്കാണ് ഉപഹാരം നല്‍കിയത്. 
യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിവിധ പദ്ധതികളുടെ വിശകലനവും നടത്തി. ജില്ലാ പഞ്ചായത്തിന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും എസ് എസ് എല്‍ സി, പ്ലസ് ടു വിജയശതമാനം വര്‍ധിപ്പിക്കാനാുമായി ആഗസ്ത് 30 നുള്ളില്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ശില്‍പശാല നടത്താന്‍ യോഗം തീരുമാനിച്ചു. ഇതോടൊപ്പം സ്‌കൂളുകളില്‍ മദര്‍ പി ടി എ സംഗമം സംഘടിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു. പുതിയ വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള വാര്‍ഷിക പദ്ധതി കലണ്ടറിനും യോഗത്തില്‍ രൂപംനല്‍കി.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗം അജിത്ത് മാട്ടൂല്‍, ചന്ദ്രന്‍ മാസ്റ്റര്‍, തോമസ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 
പി എന്‍ സി/2584/2019

 

date