Skip to main content
പായം പഞ്ചായത്തിൽ സ്ഥാപിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ടി റോസമ്മ നിർവഹിക്കുന്നു.  

പായം പഞ്ചായ മെറ്റീരിയല്‍  കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തു

ജൈവ - അജൈവ മാലിന്യ മുക്ത ഗ്രാമമാകാനൊരുങ്ങി പായം ഗ്രാമ പഞ്ചായത്ത്. ഇതിന്റെ 'ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ നിര്‍വഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേന രേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സംഭരിച്ച് തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്കോ ആര്‍ആര്‍എഫിനോ കൈമാറാനാണ് തീരുമാനം. 
മാലിന്യ രഹിത പദ്ധതിയുടെ ഭാഗമായുള്ള കലം കമ്പോസ്റ്റ് പദ്ധതിയുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. 997 കലം കമ്പോസ്റ്റുകളാണ് പഞ്ചായത്തില്‍ വിതരണം ചെയ്തത്. 450 റിംഗ് കമ്പോസ്റ്റുകളും 187 ബയോഗ്യാസ് പ്ലാന്റുകളും 2000ത്തിലധികം കമ്പോസ്റ്റ് പിറ്റുകളും നേരത്തെ പഞ്ചായത്തില്‍ അനുവദിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി 65 ടണ്‍ മാലിന്യങ്ങളാണ് ഇതിനോടകം പഞ്ചായത്തില്‍ നിന്നും കയറ്റിയയച്ചത്.
പെരിങ്കരിയില്‍ നടന്ന ചടങ്ങില്‍ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ അധ്യക്ഷനായി. കലം കമ്പോസ്റ്റിന്റെ വിതരണോദ്ഘാടനം ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്തും ജലസംരക്ഷണ പ്രവര്‍ത്തന ഡോക്യുമെന്ററിയുടെ പ്രകാശനം ഹരിത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ഇ കെ സോമശേഖരനും നിര്‍വഹിച്ചു. ഹരിത കര്‍മ്മ സേനയ്ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ മോഹനന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ പ്രേമരാജന്‍, കെ കെ വിമല, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പി എന്‍ സി/2574/2019

 

date