Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ്  
സൗജന്യ പരിശീലനം
റുഡ്സെറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 45 ദിവസത്തെ   കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്   സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലന വേളയില്‍  ഭക്ഷണവും താമസവും സൗജന്യമാണ്. സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, ബാങ്ക് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും  പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.
താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ യുവതീ യുവാക്കള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അപേക്ഷ ഡയറക്ടര്‍, റുഡ്സെറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്,  കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജൂലൈ    31  നു മുമ്പായി സമര്‍പ്പിക്കണം.   ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും.  ഇന്റര്‍വ്യൂ ആഗസ്ത്  ഏഴിന്.  പരിശീലനം  ആഗസ്ത്  12   നു ആരംഭിക്കും. ഓണ്‍ലൈനായി www.rudset.com  ലും അപേക്ഷിക്കാം. ഫോണ്‍: 0460 2226573, 9646611644, 6238275872, 8547325448, 9961336326.
പി എന്‍ സി/2575/2019

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് മാറ്റി
മത്സ്യത്തൊഴിലാളികളുടെ വായ്പകളില്‍ കടാശ്വാസം അനുവദിക്കുന്നത് സംബന്ധിച്ച കമ്മീഷന്‍ ജൂലൈ 26 ന് രാവിലെ 10 മണിക്ക് ഗവ.ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന തെളിവെടുപ്പ്  മാറ്റിയതായി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.ഫോണ്‍: 0471 2312010.
പി എന്‍ സി/2576/2019

സൈക്കോളജി അപ്രന്റിസ് നിയമനം
മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ  താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍  ജൂലൈ 26 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി കോളേജ് ഓഫീസില്‍ ഹാജരാകണം.  ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവര്‍ത്തിപരിചയം അഭിലഷണീയം.  ഫോണ്‍: 49033 202135.
പി എന്‍ സി/2577/2019

പട്ടയകേസ് മാറ്റി
കലക്ടറേറ്റില്‍ ജൂലൈ 24 വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ജൂലൈ 25 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പി എന്‍ സി/2578/2019

അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഐ ടി ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവ പാസായ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5700 രൂപ നിരക്കില്‍ സ്റ്റൈപ്പന്റ് അനുവദിക്കും.  അപേക്ഷകര്‍ കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ബയോഡാറ്റ സഹിതം ഹാജരായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  അവസാന തീയതി ആഗസ്ത് 13. ഫോണ്‍: 0497 2700596.
പി എന്‍ സി/2579/2019

ഫെര്‍ട്ടിലൈസര്‍, പെസ്റ്റിസൈഡ് ഡീലര്‍മാര്‍ക്ക് പരിശീലനം
ജില്ലയിലെ ഫെര്‍ട്ടിലൈസര്‍, പെസ്റ്റിസൈഡ് ഡീലര്‍മാര്‍ക്കുള്ള പരിശീലനം ആഗസ്ത് രണ്ടിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ്  ജൈവവൈവിധ്യ കേന്ദ്രത്തില്‍ നടക്കും.  പരിശീലന പരിപാടിയില്‍ ജില്ലയിലെ എല്ലാ ഫെര്‍ട്ടിലൈസര്‍, പെസ്റ്റിസൈഡ്(വളം/കീടനാശിനി) ഡീലര്‍മാര്‍ പങ്കെടുക്കേണ്ടതാണ്.  ക്ഷണക്കത്ത് അതാത് കൃഷിഭവനുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/2580/2019

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം 2019-20 പ്രകാരം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മുന്‍ കുറ്റവാളികള്‍/എക്‌സ് പ്യൂപ്പിള്‍/പ്രൊബേഷണര്‍മാര്‍/എക്‌സ് ഇന്‍മേറ്റ്‌സ്/ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിന്റെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.   പദ്ധതിയെ സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും തലശ്ശേരിയിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും.  അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും.  പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.  ഫോണ്‍: 0490 2344433.
പി എന്‍ സി/2581/2019

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2019-20 വര്‍ഷത്തെ സ്വാശ്രയ ഡി എല്‍ എഡ് (ടി ടി സി) കോഴ്‌സിനുള്ള റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു.  പ്രവേശനത്തിനുള്ള അഭിമുഖം ജൂലൈ 29 ന് രാവിലെ 9.30 ന് സയന്‍സ് വിഭാഗത്തിനും രണ്ട് മണിക്ക് കൊമേഴ്‌സ് വിഭാഗത്തിനും 30 ന് രാവിലെ 9.30 ന് ഹ്യൂമാനിറ്റീസ് വിഭാഗത്തിനും നടത്തും.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍, ടി സി, എന്‍ സി സി/എന്‍ എസ് എസ്, ജവാന്റെ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്ത ഭടന്റെ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.  വിശദ വിവരങ്ങള്‍  www.ddekannur.in ല്‍.  ഫോണ്‍: 0497 2705149.
പി എന്‍ സി/2582/2019

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അഴീക്കോട് സൗത്ത് അംശം ദേശത്ത് റി സ 361/6 ല്‍ പെട്ട 4.37 ആര്‍ വസ്തു സെപ്തംബര്‍ നാലിന് രാവിലെ 11 മണിക്ക് അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിരങ്ങള്‍ അഴീക്കോട് സൗത്ത് വില്ലേജിലും കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി സെക്ഷനിലും ലഭിക്കും.
പി എന്‍ സി/2587/2019

date