Skip to main content

'ചങ്ങാതി' സാക്ഷരതാ ക്ലാസ്സ് തുടങ്ങി

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കൈപ്പറമ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ചങ്ങാതി ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടിയുടെ ക്ലാസ്സുകൾ ആരംഭിച്ചു. കൈപ്പറമ്പ് തിരുവാണിക്കാവ് ക്ഷേത്രം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ആന്റോ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.പി വേണു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോ-ഓർഡിനേറ്റർ വി.വി ശ്യാം ലാൽ പദ്ധതി വിശദീകരിച്ചു. ബീഹാർ സ്വദേശികളായ നാല് വനിതകൾ ഉൾപ്പെടെ ഒഡീഷ, ബംഗാൾ, ഉത്തർപ്രദേശ്, ആസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു പഠിതാക്കൾ. സന്തോഷ് കെ.ആർ, അദ്ധ്യാപകനായ രജീഷ് സി.വി ,പ്രേരക് ഗിരിജ മനോഹരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് നോഡൽ പ്രേരകും മെമ്പറുമായ വനജാ റാഫി സ്വാഗതവും പ്രേരക് ഷീല സിൽവി നന്ദിയും പറഞ്ഞു.

date