Skip to main content

അവധി: വ്യാജവാര്‍ത്തക്കെതിരെ  നടപടിക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധിയാണെന്ന നിലയില്‍ ജില്ലാ കലക്ടറുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ഇങ്ങനെ സമൂഹമാധ്യങ്ങളില്‍ വന്ന വാര്‍ത്തയുടെ കോപ്പികള്‍ ആവശ്യമായ നടപടിക്കായി ജില്ലാ കലക്ടര്‍ ജില്ലാ പൊലീസിന്റെ സൈബര്‍ സെല്ലിന് കൈമാറി.
ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ മാതൃക വ്യാജമായി ഉണ്ടാക്കിയാണ് അവധി അറിയിപ്പ് എന്ന പേരില്‍ പ്രചരിപ്പിച്ചത്. ജില്ലയില ഒരു വാട്ട്‌സ് ആപ്പ് വാര്‍ത്താ ഗ്രൂപ്പിലും തെറ്റായ വാര്‍ത്ത കൊടുക്കുകയുണ്ടായി. ഈ രണ്ട് കേസിലും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പി എന്‍ സി/2590/2019

 

date