Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു/ഐടിഐ/ഡിപ്ലോമ/ബി ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപ്പയര്‍, ഐ ഒ ടി, സിസിടിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ksg.keltron.in ലും അപേക്ഷ ഫോം ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 30.  വിശദവിവരങ്ങള്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: 0471-2325154, 4016555.
പി എന്‍ സി/2595/2019

സീറ്റൊഴിവ്
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് വിഷയങ്ങളില്‍ സീറ്റൊഴിവുണ്ട്.  എസ് സി/എസ് ടി, ഒ ബി സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0460 2206050, 8547005048.
പി എന്‍ സി/2596/2019

ഒപ്‌ടോമെട്രിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന മിഴി പദ്ധതിയിലേക്ക് ഓണ്‍കോള്‍ അടിസ്ഥാനത്തില്‍ ഒപ്‌ടോമെട്രിസ്റ്റിനെ നിയമിക്കുന്നു.  ബി എസ് സി ഒപ്‌ടോമെട്രി ആണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകേണ്ടതാണ്.  ഫോണ്‍: 0497 2700911.
പി എന്‍ സി/2597/2019

സ്വാതന്ത്ര്യദിനാഘോഷം;യോഗം 30 ന്
ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജൂലൈ 30 ന് ഉച്ചക്ക് 12 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
പി എന്‍ സി/2598/2019

ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗുഡ്ഇംഗ്ലീഷ്, അച്ഛീഹിന്ദി ഭാഷ കോഴ്‌സുകളിലേക്ക് എട്ടാംതരം പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2707699.
പി എന്‍ സി/2599/2019

സൗജന്യ തൊഴില്‍ പരിശീലനം
തളിപ്പറമ്പ നഗരസഭയിലെ ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക  വരുമാനമുള്ള യുവതീ യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക്  പരിശീലനത്തില്‍ പങ്കെടുക്കാം.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ഫാഷന്‍ഡിസൈനര്‍, പ്ലാസ്റ്റിക് പ്രോസസ്സിംഗ്, മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്‍, എയര്‍ലൈന്‍ റിസര്‍വഷന്‍ ഏജന്റ്, സോഫ്റ്റ്വെയര്‍  ഡെവലപ്പര്‍, ഹാര്‍ഡ്വെയര്‍  എഞ്ചിനീയര്‍,  എ.സി. ടെക്‌നിഷ്യന്‍, സി.എന്‍.സി. ഓപ്പറേറ്റര്‍, കാര്‍ സര്‍വീസിംഗ്, ടൂ വീലര്‍ സര്‍വീസിംഗ്, ഷീറ്റ് മെറ്റല്‍ വര്‍ക്, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ആര്‍ക്ക് ആന്‍ഡ് ഗ്യാസ് വെല്‍ഡിങ് , മള്‍ട്ടി കസിന്‍കുക്ക്, അസിസ്റ്റന്റ് ഫിസിയോ തെറാപിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍, ജ്വല്ലറി  ഡിസൈനിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകള്‍ നടക്കുക. 
താല്‍പര്യമുള്ളവര്‍ക്ക്   ജൂലൈ 27 ന് രാവിലെ 10.30 ന് നഗരസഭ ഹാളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് കോഴ്സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.  ഫോണ്‍: 8086730256, 9961038372, 9946913111.
പി എന്‍ സി/2600/2019

അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ യുവജന ഗ്രൂപ്പുകള്‍ക്ക് ശിങ്കാരിമേളം, ബാന്റ്‌മേളം എന്നീ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ കണ്ണൂര്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസിലോ, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്.  അവസാന തീയതി ജൂലൈ 30.  ഫോണ്‍: 0497 2700357.
പി എന്‍ സി/2601/2019

പഠനമുറി നിര്‍മ്മിക്കാന്‍ ധനസഹായം
പാനൂര്‍ ബ്ലോക്ക്/നഗരസഭ പരിധിയില്‍ ഒരു ലക്ഷം രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതിയില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.  അപേക്ഷയും അനുബന്ധ രേഖകളും പാനൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 30 നകം സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 8547630025.
പി എന്‍ സി/2602/2019

ലൈസന്‍സ് തുക ഒടുക്കണം
ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഔട്ട് ബോര്‍ഡ് വള്ളങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ ലൈസന്‍സ് ഇല്ലാത്ത എല്ലാ വള്ളങ്ങളുടെയും ലൈസന്‍സ് തുക ജൂലൈ 30 നകം കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ഒടുക്കേണ്ടതാണെന്നും നിലവിലില്ലാത്തതും നശിച്ചുപോയതുമായ വള്ളത്തിന്റെ/എഞ്ചിന്റെ ഉടമസ്ഥര്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.  അല്ലാത്തപക്ഷം മണ്ണെണ്ണ പെര്‍മിറ്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് അവരെ പരിഗണിക്കില്ലെന്നും ലൈസന്‍സ് പുതുക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്ത് കുടിശ്ശിക ഈടാക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/2603/2019

പാല്‍ഗുണനിലവാര ബോധവല്‍ക്കരണം
ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും രണ്ടാംകടവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ജൂലൈ 27 ന് രണ്ടാംകടവ് സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.  അയ്യംകുന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷീജ സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  
ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ജൂലൈ 26 ന് ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.  ചെറുതാഴം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതി പരിപാടി ഉദ്ഘാടനം ചെയ്യും.  
പി എന്‍ സി/2604/2019

സ്‌പോട്ട് അഡ്മിഷന്‍
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജിലെ ഒഴിവുളള  ഏതാനും സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍  ജൂലൈ 26  ന്  കോളേജ് ഓഫീസില്‍ നടക്കും.  ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ് (വിശ്വകര്‍മ്മ).  ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങ് (ഐടിഐ), (ഈഴവ), (മുസ്ലീം), (ഒബിസി),    (വിശ്വകര്‍മ്മ), (കുടുംബി), (ഷെഡ്യൂള്‍ഡ് കാസ്റ്റ്).  കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് (ഷെഡ്യൂള്‍ഡ് കാസ്റ്റ്), (ജനറല്‍).  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (ഈഴവ), (ഒബിസി), (ഷെഡ്യൂള്‍ഡ് കാസ്റ്റ്) എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.  സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുളളവരെ പരിഗണിക്കും.
പ്രവേശനത്തിന് കേരളത്തിലെ ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജില്‍ അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ പേരുളള മുഴുവന്‍   വിദ്യാര്‍ഥിനികള്‍ക്കും പങ്കെടുക്കാം. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.   
  സ്‌പോട്ട് അഡ്മിഷനില്‍ അര്‍ഹരായ വിദ്യാര്‍ഥിനികള്‍  രക്ഷിതാവിനോടൊപ്പം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍/ അഡ്മിഷന്‍ സ്ലിപ്പ്,   പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖാന്തിരമോ അന്നേ ദിവസം രാവിലെ 9.00 നും 11.30 നും മധ്യേ കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.   ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍  4150 രൂപയും മറ്റുളളവര്‍ 6750 രൂപയും കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ www.polyadmission.org ല്‍.  ഫോണ്‍: 9447953128, 9605424654.
പി എന്‍ സി/2605/2019

തയ്യല്‍ പരിശീലനം
കണ്ണൂര്‍ പവര്‍ലൂം സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍  ഡിസൈന്‍/തയ്യല്‍ പരിശീലന കോഴ്‌സ് നടത്തുന്നു.  18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍  ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക്, ഒരു ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 29 ന് പവര്‍ലൂം  സര്‍വീസ് സെന്റര്‍, മരക്കാര്‍കണ്ടി, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  രണ്ട് മാസത്തെ കോഴ്‌സിന് 1500 രൂപയാണ് ഫീസ്.  ഫോണ്‍: 0497 2734950.
പി എന്‍ സി/2606/2019

സി ഡിറ്റില്‍ ഐ ടി കോഴ്‌സുകള്‍
പി ജി ഡി സി എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി സി എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സുകള്‍ തുടങ്ങിയവക്ക് സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു.
അതോടൊപ്പം നെറ്റ്, പി എച്ച് പി, പൈത്തോണ്‍ പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍,  മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയ   ഐ ടി കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2321360/2321310.
പി എന്‍ സി/2607/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കുന്നതിനായി ഷെഡ് ഉണ്ടാക്കുന്നതിനും പഴയത് പൊളിച്ചുനീക്കുന്നതിനുമായി ക്വട്ടേ
ഷന്‍ ക്ഷണിച്ചു.  ആഗസ്ത് അഞ്ചിന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പി എന്‍ സി/2608/2019

ഐ ടി ഐ കൗണ്‍സലിംഗ്
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ടര്‍ണര്‍, വെല്‍ഡര്‍, പ്ലംബര്‍, കാര്‍പ്പന്റര്‍ എന്നീ ട്രേഡുകളില്‍  പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ഇന്റക്‌സ് മാര്‍ക്ക് 220 മുതല്‍ 190(മുസ്ലീം  200 മുതല്‍ 190) വരെയുള്ള താല്‍പര്യമുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം ജൂലൈ 26 ന് രാവിലെ 10 മണിക്ക് ഐ ടി ഐ യില്‍ ഹാജരാകണം.  ഫോണ്‍:0497 2835183.
പി എന്‍ സി/2609/2019
 

date