Skip to main content

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 26ന് 

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് ജൂലൈ 26ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗിൽ കടയൻ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള പെരുംകൊല്ല സമാജം സമർപ്പിച്ച നിവേദനം, പാലക്കാട് ജില്ലയിലെ ചെട്ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ചെട്ടി മഹാസഭ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സമർപ്പിച്ച പരാതി, പി.എസ്.സി. നിയമനങ്ങളിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തുക, ക്രീമിലെയറിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള വിൽകുറുപ്പ് മഹാസഭ സമർപ്പിച്ച നിവേദനം, വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആംഗ്ലോ-ഇന്ത്യൻ സമുദായത്തിന് ഒരു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സമർപ്പിച്ച നിവേദനം, മിശ്ര വിവാഹിതരുടെ മക്കൾക്ക് മാതാപിതാക്കളുടെ ജാതി ആനുകൂല്യം ലഭിക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർ, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ. എ.വി. ജോർജ്, മെമ്പർസെക്രട്ടറി അംഗം ബിശ്വനാഥ്‌സിൻഹ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.2530/19

date