Skip to main content

കോഴിക്കോട് അറിയിപ്പുകള്‍

സൈക്കോളജി അപ്രന്റിസ് : താല്‍ക്കാലിക നിയമനം

 

 

മാനന്തവാടി ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 27 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലീനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ ഓരോ കോപ്പി എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ - 04935240351.

 

 

പ്രൊജക്ട് അസിസ്റ്റന്റ് : താല്‍ക്കാലിക നിയമനം

 

 

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയവരും 28 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 18000 രൂപ വേതനം ലഭിക്കും. നിയമനം ലഭിക്കുന്നപക്ഷം പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രോജ്ക്ട് കാലാവധി വരെ കോണ്‍ട്രാക്ട് നീട്ടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ ഉള്‍പ്പെടെയുളള അപേക്ഷ ആഗസ്റ്റ് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പോസ്റ്റ്, കോഴിക്കോട് - 673018 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ - 0495 2320694. 

 

 

 

സാനിറ്റേഷന്‍ വര്‍ക്കര്‍ നിയമനം

 

 

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ താത്കാലിക നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത - ഏഴാം ക്ലാസ്സ്, പ്രായപരിധി - 18 നും 50 നും മദ്ധ്യേ. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുനന സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാര്‍കാര്‍ഡും സഹിതം രാവിലെ 10 മണിക്കകം വെസ്റ്റ്ഹിലിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണം. ഫോണ്‍ 0495 2382314. 

 

 

ലോകായുക്ത  സിറ്റിംഗ്

 

 

കേരള ലോകായുക്ത ആഗസ്റ്റ് മാസം കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തീയതി, സ്ഥലം എന്നി ക്രമത്തില്‍ : ആഗസ്റ്റ് അഞ്ചിന്  കണ്ണൂര്‍ - ടൗണ്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍(ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (സിംഗിള്‍ ബെഞ്ച്), ആറ്, ഏഴ് തീയതികളില്‍ തലശ്ശേരി പി.ഡബ്ല്യു.ഡി  റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍ (ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ആന്റ്  & ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (ഡിവിഷന്‍ ബെഞ്ച്), എട്ട്, ഒന്‍പത് തീയതികളില്‍  കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്  & ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (ഡിവിഷന്‍ ബെഞ്ച്), ഡിവിഷന്‍ ബെഞ്ച് സിറ്റിംഗ് പൂര്‍ത്തിയായതിനു ശേഷം സിംഗില്‍ ബെഞ്ച് സിറ്റിംഗ് ആരംഭിക്കും. ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ (സിംഗില്‍ ബെഞ്ച്),   പങ്കെടുക്കും. പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. 

 

 

 

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി 

സീറ്റൊഴിവ്

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തണം.   വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട്.  ഫോണ്‍  0495 2723666, 0495 2356591. 

 

 

 

നോര്‍ക്ക  : സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ പുനരാരംഭിച്ചു

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ റീജ്യണല്‍ അറ്റസ്റ്റേഷന്‍ സെന്ററില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ജൂലൈ 23 മുതല്‍ പുനരാരംഭിച്ചതായി സെന്റര്‍ മാനേജര്‍ അറിയിച്ചു.

 

സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ : കൂടിക്കാഴ്ച 29 ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍, ടെലി മെഡിസിനുകീഴില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു ഒഴിവിലേക്ക് നിയമനം ലഭിക്കുന്നതിനായി താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.govtmedicalcollegekozhikode.ac.in) സന്ദര്‍ശിക്കുക.

വാര്‍ഷിക ജനറല്‍ ബോഡി യോഗം 27 ന്

 

 

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂലൈ 27 ന് രാവിലെ 11 മണിക്ക് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. 

 

 

വനിതാ പോളിടെക്‌നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍ 

 

 

കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ഡിപ്ലോമ സീറ്റിലേക്ക് ജൂലൈ 26 ന് കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍  സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്‍പ്പര്യമുള്ളവര്‍ 26 ന് രാവിലെ 10 മണിക്കകം www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.   ഹയര്‍ ഓപ്ഷന്‍ ആഗ്രക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  10  മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി പോളിടെക്‌നിക് അഡ്മിഷന്‍ റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ച് ഒഴുവുള്ള സീറ്റുകള്‍ അലോട്ട് ചെയ്യും. ഫോണ്‍ - 0495 2370714.

 

 

ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി 

സ്‌പോട്ട് അഡ്മിഷന്‍

 

 

      കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.എഫ്.ഡി സെന്ററിലെ  ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 27 ന് കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.   റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 26 ന് രാവിലെ 10 മണിക്കകം  മലാപ്പറമ്പിലെ  ഗവ: വനിതാ പോലിടെക്‌നിക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

 

 

 

സൗജന്യ  സോഫ്റ്റ് സ്‌കില്‍ പരിശീലനം

 

 

      കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള രണ്ട് ദിവസത്തെ  സൗജന്യ  സോഫ്റ്റ് സ്‌കില്‍ പരിശീലനം കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ആരംഭിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കല പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ഷൈലേഷ്, ജൂനിയര്‍ സൂപ്രണ്ട് ബിനി സ്റ്റീഫന്‍, എച്ച്.ആര്‍ ട്രെയിനര്‍ പി.ഹേമപാലന്‍ എന്നിവര്‍ സംസാരിച്ചു.  

 

 

റേഷന്‍ വിഹിതം  വാങ്ങിക്കണം

 

 

ദേശീയ ഭക്ഷ്യ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പില്‍ വന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലും ഗോഡൗണുകളിലും വരും മാസങ്ങളിലെ ഭക്ഷ്യ ധാന്യങ്ങള്‍ മുന്‍ കൂറായി സംഭരിക്കേണ്ടതിനാല്‍  വലിയ രീതിയിലുള്ള സ്ഥലസൗകര്യം റേഷന്‍ കടകളിലും ഗോഡൗണിലും ആവശ്യമാണ്. ഈ മാസത്തെ റേഷന്‍ വിഹിതം ഇനിയും വാങ്ങിക്കാനുളള വടകര താലൂക്കിലെ 42 ശതമാനത്തോളം കാര്‍ഡ് ഉടമകള്‍ എത്രയും പെട്ടെന്ന് തന്നെ അവരുടെ റേഷന്‍ വിഹിതം കടകളില്‍ നിന്നും വാങ്ങിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

 

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

 

 

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക്  എസ്.എസ്.എല്‍.സി, പ്ലസ് ടു,ഐ.ടി.ഐ,വി.എച്ച്.എസ്.ഇ, ഡിഗ്രി,ഡിപ്ലോമ  പാസ്സായവരില്‍ നിന്നും  തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   

കഴിവും ഭാവനയും ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫീലിം മെക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലീം മെക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രിഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  ഫോണ്‍: 0471 2325154/0471 4016555.

 

 

അപേക്ഷ ക്ഷണിച്ചു

 

 

കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐഒറ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലായിരിക്കും പരിശീലനം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങള്‍ക്ക് :0471 2325154/4016555 വിലാസം - കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം. 

 

 

 

ലോജിസ്റ്റിക്‌സ്& സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് 

ഡിപ്ലോമ കോഴ്‌സ്

 

 

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ സെന്ററില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടണ്‍ അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555.  വിലാസം - കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

 

 

ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

 

 

വിദേശത്തും സ്വദേശത്തും നിര്‍മ്മാണ മേഖലയിലും വ്യവസായിക മേഖലയിലും സേഫ്റ്റിയുമായി ബന്ധപ്പെട്ട് മികച്ച തൊഴില്‍ സാധ്യതയുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് കെല്‍ട്രോണില്‍ അപേക്ഷ ക്ഷണിച്ചു. മിതമായ ഫീസും ഉയര്‍ന്ന തൊഴില്‍ സാധ്യതയും ഈ കോഴ്‌സിന്റെ പ്രത്യേകതകളാണ്. യോഗ്യത - എസ്.എസ്.എല്‍.സി, ഉയര്‍ന്ന യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.നിബന്ധനകള്‍ക്ക് വിധേയമായി ഫാക്ടറി/കണ്‍സ്‌ട്രേക്ഷന്‍ സൈറ്റുകളില്‍ സന്ദര്‍ശനവും ഏര്‍പ്പെടുത്തും.  വിലാസം - രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക. ഫോണ്‍ - 9388338357, 7561866186. 

 

വന അദാലത്ത് ആഗസ്റ്റ് 19 ന്

 

വനസംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള വനംവകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന അദാലത്തുകള്‍ നടത്തുന്നതിന്റെ ഭാഗമായി  കോഴിക്കോട് ജില്ലയില്‍ വന അദാലത്ത് ആഗസ്റ്റ് 19ന് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിനകത്തെ കോണ്‍ഫറന്‍സ്  ഹാളില്‍ രാവിലെ 10 മണി മുതല്‍ നടത്തുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  (ഐ&ഇ) അറിയിച്ചു. അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുളള വനം സംബന്ധമായ എല്ലാ ആവലാതികളും ആഗസ്റ്റ് 10 വരെ സമര്‍പ്പിക്കാം.  അപേക്ഷകന്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വ്യക്തമായ പരാതികള്‍ ശരിയായ മേല്‍ വിലാസവും, ഫോണ്‍ നമ്പറും ഉള്‍പ്പെടെ സമര്‍പ്പിക്കണം. പരാതി സ്വീകരിക്കുന്ന സ്ഥലം, ഫോണ്‍ നം. എന്നീ ക്രമത്തില്‍ : 1) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്‍, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്  - 0495 2374450, 2) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കുറ്റ്യാടി പി.ഒ, കോഴിക്കോട്  - 0496 2598320, 3) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി റെയിഞ്ച്, പെരുവണ്ണാമുഴി പി.ഒ,  0496 2666788, (4) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, താമരശ്ശേരി പി.ഒ,  - 0495 2223720, (5) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ്, മാത്തോട്ടം, അരക്കിണര്‍ പി.ഒ,  - 0495 2414702 (6) ഗവ. ടിമ്പര്‍ ഡിപ്പോ, ചാലിയം, ചാലിയം പി.ഒ, - 0495 2472995, (7) അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,  സോഷ്യല്‍ ഫോറസ്റ്ററി, വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ്, മാത്തോട്ടം, അരക്കിണര്‍ പി.ഒ,  0495 2416900 (8) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, വടകര - 0495 2522900.

 അദാലത്തില്‍ വനം വകുപ്പ് മന്ത്രിയും, വനം വകുപ്പ് ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. പരാതികള്‍ സമര്‍പ്പിച്ച എല്ലാ വ്യക്തികളും അദാലത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 

 

മിനി പെന്‍ഷന്‍ അദാലത്ത്

 

ഡിഫന്‍സ് പെന്‍ഷനോ ഡിഫന്‍സ് ഫാമിലി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് വേണ്ടി, തളാപ്പ് മിക്‌സഡ് യു.പി.സ്‌കൂള്‍ ന് അടുത്തുളള കണ്ണൂര്‍ ഡി.പി.ഡി ഓഫീസില്‍ എല്ലാ മാസത്തെയും അവസാനത്തെ പ്രവൃത്തി ദിവസം മിനി പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. ബാങ്ക് വഴിയോ ഡി.പി.ഡി.ഓ വഴിയോ പെന്‍ഷന്‍ വാങ്ങുന്ന മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ക്ക് മേല്‍ അദാലത്തിലൂടെ പരിഹാരം നേടാം. ജൂലൈ മാസത്തെ അദാലത്ത് 31 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ നടക്കും എന്ന് കണ്ണൂര്‍ ഡി.പി.ഡി.ഓ ഓഫീസില്‍ നിന്ന് അറിയിച്ചു. പെന്‍ഷന്‍ സംബന്ധമായ പരാതിയുളള വിമുക്തഭടന്‍മാരും അവരുടെ ആശ്രിതരും ഈ അവസരം പരമാവധി പ്രയോജനപ്പെടത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍ സംബന്ധമായ പരാതിയുളള വിമുക്ത ഭടന്‍മാരും അവരുടെ ആശ്രിതരും പരാതി പരിഹാരത്തിനായി ഡി.പി.ഡി.ഓ അല്ലെങ്കില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസിനെയോ മാത്രം ബന്ധപ്പെടണം. അദാലത്തില്‍ പങ്കെടുക്കുന്നതിന് ആവശ്യമുളള ഫോറം ജില്ല സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ - 0497 2764070. 

 

വിദ്യാഭ്യാസ ആനുകൂല്യ അപേക്ഷകള്‍: ആഗസ്റ്റ് ഒന്ന് വരെ നീട്ടി

 

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ബോര്‍ഡ് നല്‍കിവരുന്ന 2018-19 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്ന് വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി അപേക്ഷ ഫോമുകള്‍ www.agriworkersfund.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

പി.എസ്.സി അഭിമുഖം : അഭിമുഖം ആഗസ്റ്റ് ഏഴ്, എട്ട് തീയ്യതികളില്‍

 

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം), (കാറ്റഗറി നം. 272/2017) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള  അഭിമുഖം ആഗസ്റ്റ് ഏഴ്, എട്ട് തീയ്യതികളില്‍ കേരള പി.എസ്.സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.

 

ഏജന്റുമാരെ നിയമിക്കും 

 

 

കോഴിക്കോട് സീനിയര്‍ സൂപ്രണ്ട് പോസ്റ്റ് ഓഫീസിന്  കീഴില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റുമാരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഉള്ള സീനിയര്‍ സൂപ്രണ്ട് പോസ്റ്റ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായം 18 നും 60 നും മദ്ധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, വെസ്റ്റ് ഹില്‍, കോഴിക്കോട് എന്ന വിലാസത്തിലോ 0495 238470 എന്ന നമ്പറിലോ ബന്ധപ്പെടുക.

date