Skip to main content

ഇ-ഗ്രാന്റ്‌സ് തുക കൈപ്പറ്റണം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2015-16, 2016-17, 2017-18 അധ്യയന വർഷത്തെ ഒ.ബി.സി/ എസ്.സി.ബി.സി/ കെ.പി.സി.ആർ/ എസ്.സി വിഭാഗത്തിലെ വിദ്യാർഥിനികൾക്ക് ഇ-ഗ്രാന്റ്‌സിലുടെ സ്‌പെഷ്യൽ ഫീസിനത്തിൽ ലഭിച്ച തുക ഇതുവരെയും കൈപ്പറ്റാത്തവർ ആഗസ്റ്റ് 19നു മുൻപ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട്‌വരെ കോളേജ് ഓഫീസിൽ നിന്നും തുക കൈപ്പറ്റണം. അല്ലാത്തപക്ഷം തുക ഇനിയൊരറിയിപ്പ് കൂടാതെ എസ്.സി ഓഫീസിലേക്ക് തിരിച്ചടയ്ക്കും.
പി.എൻ.എക്സ്.2535/19

date