Skip to main content

കരകൗശല വസ്തുക്കളുടെ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ധനസഹായം

ആലപ്പുഴ: കരകൗശല മേഖലയിലെ ചെറുകിട വ്യവസായ സംരംഭകർക്ക് കരകൗശല വസ്തുക്കളുടെ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് മുടക്കിയ മൂലധനത്തിന്റെ ആനുപാതികമായി ധനസഹായം ആഷാ പദ്ധതിയിൽ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നൽകും.കരകൗശല മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് സ്ഥിര മൂലധനത്തിന്റെ 40 ശതമാനം തുക (പരമാവധി രണ്ടു ലക്ഷം രൂപ) ജനറൽ വിഭാഗത്തിനും 50 ശതമാനം തുക (പരമാവധി മൂന്നു ലക്ഷം രൂപ)  വനിത/യുവജന/പട്ടികജാതി/വർഗ സംരംഭകർക്കും ധനസഹായം നൽകും. യൂണിറ്റ് ആരംഭിച്ച് ആറു മാസത്തിനകം അപേക്ഷ നിശ്ചിത ഫാറത്തിൽ കരകൗശല വിദഗ്ധരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം ആലപ്പുഴയുമായോ അതത് താലൂക്ക് വ്യവസായ ഓഫീസുമായോ, ബ്ലോക്ക്/മുൻസിപ്പാലിറ്റികളിലെ വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടണം. ഫോൺ: 0477-2251272, 2253798.

ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് ആരംഭിക്കുന്നു
ആലപ്പുഴ:കെൽട്രോണിൽ നോളഡ്ജ് സെന്ററുകളിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് ആരംഭിക്കുന്നു.ദൃശ്യ-ശ്രവണ മാധ്യമങ്ങളുടെ സഹായത്തോടെ അധ്യാപകർ നയിക്കുന്നതോടൊപ്പം പഠനത്തിന്റെ ഭാഗമായി ഫാക്ടറി കൺസ്ട്രക്ഷൻ സൈറ്റുകളിൽ സന്ദർശനം ഏർപ്പെടുത്തിയിട്ടുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. വിലാസം :കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം. ഫോൺ:9388338357, 7561866186.
 

date