Skip to main content

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നാളേത്തേക്ക് (ജൂലൈ 25) മാറ്റിവച്ചു. ഇന്ന് (ജൂലൈ 24) രാവിലെ 11ന് യോഗം ചേര്‍ന്നെങ്കിലും ഏഴ് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.  ക്വാറം തികയാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിക്കുകയായിരുന്നു. 

കേരള പഞ്ചായത്ത് രാജ് നിയമത്തിലെ പ്രസിഡന്‍റ്-വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച  ചട്ടത്തിലെ വ്യവസ്ഥ പ്രകാരം തിരഞ്ഞെടുപ്പ് തൊട്ടടുത്ത ദിവസമായ നാളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാളത്തെ യോഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ക്വാറം ബാധകമായിരിക്കില്ല. 

date