Skip to main content

ബിരുദദാന ചടങ്ങും യാത്രയയപ്പും നടത്തി

കോട്ടയം ഗവണ്‍മെന്‍റ് കോളേജ് ഓഫ് നഴ്സിംഗിലെ ബി.എസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ യാത്രയയപ്പും  പ്രൊഫ. ഡി. ബിന്ദു ഉദ്ഘാടനം ചെയ്തു.  കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.വത്സമ്മ ജോസഫ്   അധ്യക്ഷത വഹിച്ചു. 

 ആരോഗ്യ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍  ഡോ. സി. പി. വിജയന്‍ ബിരുദദാനം നിര്‍വഹിച്ചു. മെഡിക്കല്‍  കോളേജ്   പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.സിസി ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഴ്സിംഗ് വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ ഡോ. ആര്‍. ലത, നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ ഉഷ,  ഡെന്‍റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ടി. ബീന, മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഓഫീസര്‍ ഡി.പ്രസന്ന, പി.റ്റി.എ. പ്രസിഡന്‍റ് സോമി ആന്‍റോ, പൂര്‍വ   വിദ്യാര്‍ഥി സംഘടനാ പ്രസിഡന്‍റ് ഡോ.ഫിലോമിന ജേക്കബ് എന്നിവര്‍ സംസാരിച്ചു. 

date