Skip to main content

മെഗ് ജോബ് ഫെയര്‍ 27ന് 

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്‍ററും നാട്ടകം ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജും സംയുക്തമായി ജൂലൈ 27ന് മെഗാ ജോബ് ഫെയര്‍  സംഘടിപ്പിക്കുന്നു. നാട്ടകം ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ നടക്കുന്ന ജോബ് ഫെയറിന്‍റെ ഉദ്ഘാടനം രാവിലെ 10ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. 

കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍ സോന അധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിലെ 25ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1500 ഓളം  ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ഫോണ്‍: 0481 2563451, 2565452, 7356754522

date