Skip to main content

പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്

ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ഥികള്‍ക്ക്  2019-20 അധ്യായന വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. സ്ഥാപന മേധാവി മുഖേന  സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം  യോഗ്യത, ജാതി, വരുമാനം എന്നിവ  തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.  കോളേജില്‍ പ്രവേശനം ലഭിച്ച് മൂന്നുമാസത്തിനകമാണ് അപേക്ഷിക്കേണ്ടത്. 

 അപേക്ഷ ഫോറം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും   www.scdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.  ഫോണ്‍: 0481 2562503

date