Skip to main content

പ്രത്യുത്ഥാനം -ധനസഹായത്തിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി,  യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ,  ഉരുള്‍പ്പൊട്ടലിലോ വീടിന്  പൂര്‍ണ്ണമായോ ഭാഗികമായോ (15% മുതല്‍ - 100% വരെ) നാശനഷ്ടം സംഭവിച്ച പത്തനംതിട്ട,  ഇടുക്കി, ആലപ്പുഴ,  കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ കാന്‍സര്‍ രോഗികള്‍/ ഡയാലിസിസ് രോഗികള്‍/ മാനസിക പരിമിതരും  കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാര്‍/ വിധവകള്‍ കുടുംബനാഥകള്‍ ആയിട്ടുള്ളതും കുട്ടികള്‍ എല്ലാവരും 31 ഓഗസ്റ്റ് 2018ന് 18 വയസ്സിന്  താഴെയുള്ളതും ആയിട്ടുള്ള 7300 കുടുംബങ്ങള്‍ക്ക് 'പ്രത്യുത്ഥാനം' എന്ന പദ്ധതി പ്രകാരം  25,000 രൂപ വീതം അധിക സഹായം നല്കുന്നു. 
അപേക്ഷാഫോറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് ലഭിക്കും . കൂടാതെ   സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയോ (www.sdma.kerala.gov.in),  അതാത് ജില്ലാ ഭരണകൂടത്തിന്റെയോ എല്‍.എസ്.ജി.ഡി വകുപ്പിന്റെയോ സാമൂഹ്യനീതി വകുപ്പിന്റെയോ  വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള അംഗന്‍വാടികളില്‍  ജൂലൈ 31 ന് മുമ്പായി സമര്‍പ്പിക്കണം.

date