Skip to main content

നവോദയയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്ക് അനധ്യാപക താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനത്തില്‍ അപേക്ഷ ക്ഷണിച്ചു. എല്‍.ഡി.സി -സ്റ്റോര്‍കീപ്പര്‍ തസ്തികക്ക്  12-ാം ക്ലാസ് 50 ശതമാനം മാര്‍ക്കോടെ  പാസായിരിക്കണം. ടൈപ്പിംഗ്/ കമ്പ്യൂട്ടര്‍ പരിജ്ഞാനം. ലാബ് അറ്റന്‍ഡന്റ്   തസ്തികക്ക് പത്താം ക്ലാസ് (സയന്‍സ് പശ്ചാത്തലം). താല്‍പര്യമുള്ളവര്‍ ജൂലൈ 26ന് 10 മണിക്ക് യോഗ്യത, പ്രായം, അനുഭവജ്ഞാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാലയത്തിലെ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ 04862 259916.    

date